Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ 665 പേർക്ക് കൂടി കോവിഡ്; ഒമ്പത് മരണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 195 ഇന്ത്യക്കാർ ഉൾപ്പെടെ 665 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 21,967 ആയി. ഒമ്പത്പേർ കൂടി മരിച്ചതോടെ കോവിഡ് മരണം 165 ആയി.
തിങ്കളാഴ്ച 504 പേർ ഉൾപ്പെടെ 6621 പേർ രോഗമുക്തി നേടി. ബാക്കി 15,181 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 182 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 273,812 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റ് 200, ഹവല്ലി ഗവർണറേറ്റ് 130, അഹ്മദി ഗവർണറേറ്റ് 190, ജഹ്റ ഗവർണറേറ്റ് 90, കാപിറ്റൽ ഗവർണറേറ്റ് 55 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 62, ഫർവാനിയ 43, ഹവല്ലി 44, ഖൈത്താൻ 37 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Next Story
