Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിൽ 487 പേർക്ക് കോവിഡ്; 1005 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 31,131 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 1005 പേർ ഉൾപ്പെടെ 18,277 പേർ രോഗമുക്തി നേടി. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 254 ആയി. ബാക്കി 11,595 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഫർവാനിയ ഗവർണറേറ്റിൽ 155 പേർ, അഹ്മദി ഗവർണറേറ്റിൽ 138 പേർ, ജഹ്റ ഗവർണറേറ്റിൽ 85 പേർ, ഹവല്ലി ഗവർണറേറ്റിൽ 69 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 40 പേർ എന്നിങ്ങനെയാണ് പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 50, ജലീബ് അൽ ശുയൂഖ് 32, സഅദ് അൽ അബ്ദുല്ല 20, മഹബൂല 38, ഹവല്ലി 21, ഫിർദൗസ് 18 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.
Next Story
