1500 കുപ്പി മദ്യവുമായി രണ്ടു വിദേശികൾ അറസ്റ്റിൽ
text_fieldsജാബിർ അൽ അഹ്മദിൽ അനധികൃതമായ മദ്യ വിൽപനക്കിടെ
പിടിയിലായവർ
കുവൈത്ത് സിറ്റി: ജാബിർ അൽ അഹ്മദിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ 1500 കുപ്പി മദ്യവുമായി രണ്ടു വിദേശികൾ അറസ്റ്റിൽ.
ഇറക്കുമതി ചെയ്തതും തദ്ദേശീയമായി നിർമിച്ചതുമായ മദ്യകുപ്പികളാണ് പിടിച്ചെടുത്തത്. ജാബിർ അൽ അഹമ്മദ് പ്രദേശത്ത് അനധികൃതമായി രണ്ട് പ്രവാസികൾ മദ്യവിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയും അറസ്റ്റും. പിടിയിലായ രണ്ടുപേരും ഏഷ്യൻ വംശജരാണെന്നും തുടർ നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.

