Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘വീ ആർ വൺ’ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
‘വീ ആർ വൺ’ കൂട്ടായ്മ ഓണാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി രൂപംകൊണ്ട വീ ആർ വൺ കൂട്ടായ്മയുടെ ഓണാഘോഷം ‘ഒന്നിച്ചൊരോണം 2k23’ എന്നപേരിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ നടന്നു.
നൂറോളം അംഗങ്ങൾ പങ്കെടുത്തു. അംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും പരിപാടിക്ക് മികവേകി. ഇസ്മായിൽ ദുബൈപടി കൺവീനറായ ആഘോഷത്തിൽ ഹിബ മൻഷീർ, മിസ്ന മനാഫ് എന്നിവർ അവതാരകരായിരുന്നു. ഷിഹാബ് കറുകപുത്തൂർ, ആബിദ്, അഫ്സൽ അബ്ദുല്ല, ഇസ്മായിൽ തിരൂർ, അഷ്റഫ്, ഹിജാസ്, ജസീർ കാപ്പാട്, മൻസൂർ, മൻഷീർ, മുബീന മൻഷീർ, മുഫീദ മുജീബ് എന്നിവർ നേതൃത്വം നൽകി.
Next Story

