വോയ്സ് ഓഫ് ആലപ്പി ഉമ്മൽഹസം ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി ഉമ്മൽഹസം ഏരിയ കുടുംബസംഗമം
മനാമ: വോയ്സ് ഓഫ് ആലപ്പി ഉമ്മൽ ഹസം -സിത്ര ഏരിയ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. ടുബ്ലിയിലെ ലയാലി വില്ലയിൽ നടന്ന പരിപാടിയിൽ അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ഗാനസന്ധ്യ, ഗെയ്മുകൾ, ലൈവ് കിച്ചൻ, സ്വിമ്മിങ് പൂൾ തുടങ്ങിയ വിനോദ പരിപാടികൾ കുടുംബസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡന്റ് അനിയൻ നാണു അധ്യക്ഷനായി. സെൻട്രൽ കമ്മിറ്റി പ്രതിനിധികളായി വൈസ് പ്രസിഡന്റ് അനൂപ് ശശികുമാർ, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ എന്നിവരും ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്മി അനൂപും ആശംസകൾ നേർന്ന് സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ജോയിന്റ് സെക്രട്ടറി ഗിരീഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.കോഓഡിനേറ്റർ നിതിൻ ഗംഗ, ട്രഷറർ വിപിൻ പുരുഷോത്തമൻ, എക്സിക്യൂട്ടിവ് അംഗം ടോജി തോമസ്, മറ്റ് ഏരിയ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ തുടങ്ങിയവർ കുടുംബസംഗമത്തിന് നേതൃത്വം നൽകി.

