യൂനിയൻ പ്രതിജ്ഞദിനം; യു.എ.ഇ പ്രസിഡന്റിന് ആശംസ സന്ദേശമയച്ച് ഹമദ് രാജാവും കിരീടാവകാശിയും
text_fields1. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 2. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ 3. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: യൂനിയൻ പ്രതിജ്ഞദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് അഭിനന്ദനസേന്ദശമയച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും.യു.എ.ഇ പ്രസിഡന്റിനും ജനങ്ങൾക്കും ഇരുവരും അഭിനന്ദനങ്ങൾ നേരുകയും രാജ്യത്തിന് പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു. 1971 ജൂലൈ 18നാണ് യു.എ.ഇയുടെ ചരിത്രപ്രസിദ്ധമായ യൂനിയൻ പ്രഖ്യാപനം നടന്നത്.ഇതോടെയാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സെന്ന പേര് ഔദ്യോഗികമായി നിലവിൽ വന്നത്.
ദിനത്തിൽ സ്ഥാപകൻ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെയും അദ്ദേഹത്തിന്റെ സഹ ഭരണാധികാരികളുടെയും യൂനിയൻ സ്ഥാപിക്കാനായി ഒരുമിച്ചുനിന്ന അനുഗൃഹീതമായ പാരമ്പര്യമാണ് ആഘോഷിക്കുന്നത്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനും യു.എ.ഇ പ്രസിഡൻഷ്യൽ കോടതിയുടെ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും കിരീടാവകാശി സമാന ആശംസാസന്ദേശം അയച്ചിട്ടുണ്ട്.

