കബീർ മുഹമ്മദിന് സ്മരണാഞ്ജലി
text_fieldsഐ.വൈ.സി.സി ബഹ്റൈൻ സംഘടിപ്പിച്ച കബീർ മുഹമ്മദ് അനുസ്മരണം
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. രണ്ട് വർഷം മുമ്പ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച കബീർ മുഹമ്മദ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്.അനുസ്മരണ സംഗമത്തിൽ ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പിയുടെ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. സാമൂഹികപ്രവർത്തകൻ യു.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ജോയന്റ് സെക്രട്ടറി രതീഷ് രവി, കോർ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. പുഷ്പാർച്ചനയോടെ തുടങ്ങിയ പരിപാടിയിൽ നസീർ പൊന്നാനി, രഞ്ജിത്ത് നന്ദിയും എന്നിവർ സംസാരിച്ചു.

