Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗിന്നസ് ജേതാവ് ലൈബക്ക് തനിമ ആദരം
text_fieldsbookmark_border
ലൈബ അബ്ദുൽ ബാസിതിന് തനിമ ഉപഹാരം ആർ.എസ്. അബുൽ ജലീൽ സമ്മാനിക്കുന്നു
ദോഹ: ചെറുപ്രായത്തിൽ പുസ്തകപരമ്പര എഴുതി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ലൈബ അബ്ദുൽ ബാസിതിന് തനിമ ഖത്തർ ആദരം നൽകി. 10 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് നോവൽ പരമ്പര എഴുതി ലൈബ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.തനിമ ഡയറക്ടർ ആർ.എസ് അബുൽ ജലീൽ ഉപഹാരം സമ്മാനിച്ചു.
റയ്യാൻ സി.ഐ.സി ഹാളിൽ നടന്ന പരിപാടിയിൽ ഖത്തർ ഇന്ത്യൻസ് ഓതേഴ്സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി മുഖ്യാതിഥിയായിരുന്നു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, പ്രോഗ്രാം ഹെഡ് ആർ.ജെ രതീഷ്, തനിമ ഖത്തർ അസിസ്റ്റന്റ് ഡയറക്ടർമാരായ അഹമ്മദ് ഷാഫി, ഡോ. സൽമാൻ, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ബാവ, എക്സിക്യൂട്ടിവ് മെംബർമാരായ യൂസുഫ് പുലാപ്പറ്റ, സാലിം വേളം, നബീൽ ഓമശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
Next Story

