ഇന്ത്യൻ സ്കൂൾ അറബി ഭാഷ ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷ ദിനം ആഘോഷിച്ചു. വിദ്യാർഥികൾക്കായി നിരവധി ഭാഷ, സാംസ്കാരിക പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. സ്കൂൾ അറബിക് വകുപ്പ് മേധാവി റുഖിയ റഹീം നേതൃത്വം നൽകി. പവർപോയൻറ് അവതരണങ്ങൾ, അറബി കഥപറച്ചിൽ, കവിത പാരായണം, അറബി ഭാഷയുടെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള വിഡിയോ ക്ലിപ്പുകൾ, ലോക ഭൂപടത്തിൽ അറബി ഭാഷ സംസാരിക്കുന്ന രാജ്യങ്ങളെ നിർവചിക്കൽ എന്നിവ ഉൾപ്പെട്ടതായിരുന്നു പ്രവർത്തനങ്ങൾ. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും ആഘോഷങ്ങൾ ഏകോപിപ്പിച്ച അധ്യാപകരെയും ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.

