എണ്ണയിൽ തെന്നി മോട്ടോർ സൈക്കിൾ യാത്രികന്റെ മരണം; എണ്ണ ചോർന്ന ട്രക്കിന്റെ ഡ്രൈവർ അറസ്റ്റിൽ
text_fieldsമിന സൽമാന് സമീപമുണ്ടായ അപകടം
മനാമ: റോഡിൽ പരന്നൊഴുകിയ എണ്ണയിൽ തെന്നി മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണയിൽ തെന്നി മോട്ടോർ ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പിൽ ഇടിച്ച് ഫിലിപ്പീനോ പ്രവാസിയും ബൈക്ക് യാത്രികനുമായ റൊണാൾഡ് ഡി ഗുസ്മാൻ ഫെർണാണ്ടസാണ് മരിച്ചത്. ജി.സി.സി പൗരനാണ് അറസ്റ്റിലായത്.
ഇയാൾ ഓടിച്ച ട്രക്കിലെ ഇന്ധന ചോർച്ചയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷനിൽ അറ്റോർണി ജനറൽ പറഞ്ഞു. എണ്ണ ചോർച്ചയെത്തുടർന്ന് നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. എണ്ണയിൽ തെന്നിയ വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മിന സൽമാന് സമീപമാണ് അപകടമുണ്ടായത്.

