Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ നേട്ടവുമായി കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ

text_fields
bookmark_border
ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ നേട്ടവുമായി കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ
cancel
camera_alt


സർജറിക്ക് പിന്നിൽ പ്രവർത്തിച്ച മെഡിക്കൽ ടീം


മനാമ: 56-കാരനായ രോഗിയിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ. രോഗിയുടെ രക്തധമനിയിലേക്ക് പടർന്നുപിടിച്ച 6 സെന്റീമീറ്റർ വലുപ്പമുള്ള അഡ്രീനൽ ട്യൂമറാണ് ‘ലാപ്രോസ്കോപ്പിക് റൈറ്റ് അഡ്രീനലെക്ടമി’ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. സർജിക്കൽ ഓങ്കോളജി, ഹെപ്പറ്റോപാങ്ക്രിയാറ്റോബിലിയറി, മിനിമലി ഇൻവേസീവ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. ഹാനി അൽ സാത്തിയുടെ നേതൃത്വത്തിലാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്.

ഡോ. അബ്ദുൽറഹ്മാൻ അൽ ശൈഖ്, ഡോ. സാറ അബ്ദുൽ അമീർ എന്നിവരും സന്നിഹിതരായിരുന്നു. അനിസ്ത്യേഷ്യ വിഭാഗത്തിന് സീനിയർ കൺസൾട്ടന്റ് അനസ്‌തെറ്റിസ്റ്റ് ഡോ. സഹ്ര അൽ സമക് നേതൃത്വം നൽകി. ശസ്ത്രക്രിയ പൂർണ്ണ വിജയകരമായിരുന്നുവെന്നും പാർശ്വഫലങ്ങളൊന്നുമില്ലാതെ രോഗി സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സർജിക്കൽ, അനസ്ത്യേഷ്യ, നഴ്സിംഗ് ടീമുകളെ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അഭിനന്ദിച്ചു. ബഹ്‌റൈനിലെ അത്യാധുനിക ചികിത്സാരംഗത്ത് നിർണ്ണായക നാഴികക്കല്ലാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Advanced Laparoscopic Surgery at AMH
Next Story