പ്രസംഗമത്സരവും ഗാനാലാപന മത്സരവും ഇന്ന്
text_fieldsമനാമ: ബഹ്റൈൻ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഡിസംബര്‍ എട്ടിന് മനാമ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന കൊണ്ടോട്ടിപ്പെരുമ 2023 പൊതുസമ്മേളനത്തിന്റെ പ്രചാരണാർഥം കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിക്കുന്ന പ്രസംഗ, ഗാനാലാപന മത്സരം ബുധനാഴ്ച രാത്രി 7.30 മുതല്‍ മനാമ കെ.എം.സി.സി ഇ. അഹമ്മദ് സാഹിബ് സ്മാരക മിനി ഓഡിറ്റോറിയത്തില്‍ നടക്കും.
നിരവധി മത്സരാർഥികള്‍ മത്സരത്തിന് പങ്കെടുക്കും. ഡിസംബര്‍ എട്ടിന് നടക്കുന്ന സമാപന സംഗമത്തില്‍ കൊണ്ടോട്ടി മണ്ഡലം എം.എല്‍.എ ടി.വി. ഇബ്രാഹീം, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

