ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം
text_fieldsമനാമ: ബഹ്റൈനിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടുമെന്ന് ഗോളശാസ്ത്ര ഗവേഷകൻ മുഹമ്മദ് രിദ അൽ അസ്ഫൂർ വ്യക്തമാക്കി. ഉച്ചക്ക് 1.32 മുതൽ 2.44 വരെയാണ് ഗ്രഹണം കൂടുതൽ വ്യക്തമായി അനുഭവപ്പെടുക. 3.50 വരെ തുടരുന്ന ഗ്രഹണത്തിൽ സൂര്യന്റെ 39 ശതമാനവും മറയുന്ന അവസ്ഥയുണ്ടാകും. രണ്ടു മണിക്കൂർ 18 മിനിറ്റ് നീളുന്ന ഗ്രഹണത്തോടനുബന്ധിച്ചുള്ള നമസ്കാരം 1.32 മുതൽ 3.50 വരെ നിർവഹിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. വടക്കു പടിഞ്ഞാറൻ യൂറോപ്യൻ ഉപഭൂഖണ്ഡത്തിൽനിന്ന് ആരംഭിക്കുന്ന ഗ്രഹണം യൂറോപ്യന്റെ മിക്ക ഭാഗങ്ങളിലും ഗ്രീൻലൻഡ് ദ്വീപിലും റഷ്യയിലും ദക്ഷിണ, മധ്യ ഏഷ്യയിലും, അറബ്, ജി.സി.സി രാജ്യങ്ങളിലും വടക്കനാഫ്രിക്കൻ പ്രദേശങ്ങളിലും അനുഭവപ്പെടും.

