സ്നേഹസ്പർശം പ്രവാസി വിധവ പെൻഷൻ വിതരണത്തിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു
text_fieldsസ്നേഹസ്പർഷം പ്രവാസി വിധവ പെൻഷൻ 2025-26 വർഷത്തെ വിതരണത്തിനുള്ള ഷെഡ്യൂൾ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിവരുന്ന ശിഹാബ് തങ്ങൾ സ്നേഹസ്പർശം പ്രവാസി വിധവ പെൻഷൻ 2025-26 വർഷത്തെ വിതരണത്തിനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. പാണക്കാട് കൊടപ്പനക്കലിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. വർഷാവർഷങ്ങളിൽ സ്ക്രീനിങ് നടത്തി തെരഞ്ഞെടുത്ത നൂറുപേർക്ക് ബാങ്ക് വഴിയാണ് മാസാന്തം ആയിരം രൂപ നൽകിവരുന്നത്. ഈ വർഷത്തെ ആദ്യ വിതരണം മേയ് 20 മുതൽ 31 വരെയും രണ്ടാം ഘട്ടം ജൂലൈ 20 മുതൽ 31 വരെയും മൂന്നാം ഘട്ടം സപ്റ്റംബർ 20 മുതൽ 30 വരെയും നാലാം ഘട്ടം ഡിസംബർ 20 മുതൽ 31 വരെയും അഞ്ചാം ഘട്ടം ഫെബ്രുവരി 20 മുതൽ 28 വരെയും വിതരണം നടത്തുമെന്ന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ഭാരവാഹികൾ അറിയിച്ചു. മർഹൂം മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ 16 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച് മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനത്തെ മുനവ്വറലി തങ്ങൾ അഭിനന്ദിച്ചു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് റസാഖ് ആയഞ്ചേരി, സെക്രട്ടറിമാരായ മുഹമ്മദ് സിനാൻ കുഞ്ഞബ്ദുല്ല മാസ്റ്റർ, മുൻ വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു.

