എസ്.എൻ.സി.എസ് സൽമാനിയ ഏരിയ യൂനിറ്റ് പ്രവർത്തനോദ്ഘാടനം
text_fieldsഎസ്.എൻ.സി.എസ് സൽമാനിയ ഏരിയ യൂനിറ്റ് പ്രവർത്തനോദ്ഘാടനത്തിൽനിന്ന്
മനാമ: സൽമാനിയ ചെമ്പഴന്തി കുടുംബ യൂനിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂനിറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ നടന്നു. പ്രമുഖ വ്യവസായിയും മെട്രോ ഗ്ലാസ് കമ്പനി ഉടമയുമായ ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി അങ്കിത് സ്വാഗതവും, ഏരിയ കൺവീനർ അരുൺ കുമാർ ബി അധ്യക്ഷതയും വഹിച്ചു.
എസ്.എൻ.സി. എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, ഏരിയ കോഓഡിനേറ്റർ സുനീഷ് സുശീലൻ, രക്ഷാധികാരി അജിത് കുമാർ കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പിങ് ബാംഗ് ബഹ്റൈൻ അവതരിപ്പിച്ച കരോക്കേ ഗാനമേളയും ചടങ്ങിനോട് അനുബന്ധിച്ചു നടന്നു. രാജേഷ് പെരുങ്കുഴി പരിപാടിയുടെ മുഖ്യ അവതാരകൻ ആയിരുന്നു. എസ്.എൻ.സി.എസ് അസിസ്റ്റന്റ് സെക്രട്ടറി ഷൈൻ സി നന്ദിയും രേഖപ്പെടുത്തി.

