എസ്.എൻ.സി.എസ് സി.ബി.എസ്.ഇ പരീക്ഷ വിജയികളെ അനുമോദിച്ചു
text_fieldsഎസ്.എൻ.സി.എസ് നേതൃത്വത്തിൽ സി.ബി.എസ്.ഇ പരീക്ഷ വിജയികളെ അനുമോദിക്കുന്നു
മനാമ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം കാഴ്ചവെച്ച ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിലെ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. സൽമാനിയയിലെ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ന്യൂ ഹൊറൈൻ പ്രിൻസിപ്പൽ വന്ദന സതീഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ ഡി. അധ്യക്ഷത വഹിച്ച ചടങ്ങിന് എജുക്കേഷൻ ഫോറം ജോയന്റ് കൺവീനർ അനുപമ പ്രശാന്ത് സ്വാഗതവും ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, മെംബർഷിപ് സെക്രട്ടറി ഷിബു രാഘവൻ എന്നിവർ ആശംസകളും അറിയിച്ചു. കുമാരി തീർഥ ബാബു അവതാരകയായ ചടങ്ങിന് എജുക്കേഷൻ ഫോറം കൺവീനർ രമ്യ ശ്രീകാന്ത് നന്ദി രേഖപ്പെടുത്തി.

