സത്യം ഓൺലൈൻ പന്ത്രണ്ടാം വാർഷികവും മാധ്യമ സെമിനാറും സംഘടിപ്പിച്ചു
text_fieldsസത്യം ഓണ്‍ലൈനിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സിനിമ താരം രവീന്ദ്രൻ നിർവഹിക്കുന്നു
മനാമ: വ്യാജ വാര്‍ത്തകള്‍ ആഘോഷിക്കപ്പെടുന്ന കാലത്ത് ആധികാരിക വാര്‍ത്തകളിലൂടെ വായനക്കാരുടെ വിശ്വാസ്യത നേടിയെടുക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന് കരുത്ത് പകരുമെന്ന് സിനിമ താരം രവീന്ദ്രന് പറഞ്ഞു. സത്യം ഓൺലൈൻ മീഡിയ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ‘നേരിന്റെ മാധ്യമ പ്രവര്‍ത്തനം’ എന്ന മാധ്യമ സെമിനാര്‍ സൗദിയിലെ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത് ജലീൽ അബ്ദുല്ല (ഗൾഫ് മാധ്യമം), ഫ്രാന്‍സിസ് കൈതാരത്ത് (ബി.എം.സി), സിറാജ് പള്ളിക്കര (മീഡിയാവൺ), അനസ് യാസിന് (ദേശാഭിമാനി), രാജീവ് വെള്ളിക്കോത്ത് (റേഡിയോ രംഗ്), ഇ.വി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. സത്യം ഓണ്‍ലൈന്‍ എഡിറ്ററും ചെയര്‍മാനുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സത്യം ബഹ്റൈന്‍ നാഷനല്‍ ഹെഡും സാമൂഹിക പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായി സ്വാഗതം പറഞ്ഞു. കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ താരിഖ് നജീബ്, ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക-ബിസിനസ് രംഗങ്ങളില പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകളെക്കുറിച്ച് കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ സീനിയര്‍ ഡോക്ടര്‍ കെ.എം. എബ്രാഹം ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. കലാവിദ്യാർഥികളായ അമായ, അഞ്ജലി, കീര്‍ത്തി, ആത്മിക, നിര്വത്ത് എന്നിവര്‍ അവതരിപ്പിച്ച നൃത്തരംഗം അരങ്ങേറി. കോഓഡിനേറ്റർ കാസിം പാടത്തകയിൽ നന്ദി പറഞ്ഞു.

