സാംസ ബഹ്റൈൻ ‘വർണോത്സവ് 2026’ ചിത്രരചനാ ക്യാമ്പും മത്സരവും: സംഘാടക സമിതി രൂപീകരിച്ചു
text_fieldsമനാമ: സാംസ്കാരിക സമിതി ബഹ്റൈൻ (സാംസ) സംഘടിപ്പിക്കുന്ന ആറാമത് 'വർണ്ണോത്സവ് 2026' ചിത്രരചനാ ക്യാമ്പിന്റെയും മത്സരത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. അദ്ലിയയിലെ ഓറാ ആർട്സ് സെന്ററിൽ വെച്ച് ചേർന്ന യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
സമിതി പ്രസിഡന്റ് റിയാസ് കല്ലമ്പലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി സിത്താര മുരളീകൃഷ്ണൻ സ്വാഗതം ആശംസിച്ചു. സാംസ ഉപദേശക സമിതി അംഗം അനിൽകുമാർ എ.വി. യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ നിർവഹിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. സംഘാടക സമിതി ഭാരവാഹികൾ: യർമാൻ: എബ്രഹാം ജോൺ, ജനറൽ കൺവീനർ: മനീഷ് പുന്നോത്ത്, ജോയിന്റ് കൺവീനർമാർ: വത്സരാജ്, അനിൽകുമാർ എ.വി., ഇൻഷ റിയാസ്, വിനീത് മാഹി. വർണ്ണോത്സവ് 2026 ചിത്രരചനാ ക്യാമ്പും മത്സരവും നവംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതൽ അദ്ലിയയിലെ ഓറാ ആർട്സ് സെന്ററിൽ വെച്ച് മൂന്ന് വിഭാഗങ്ങളിലായി നടത്തപ്പെടും.

