റോഡ് സുരക്ഷ നിയമം: ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ ബോധവത്കരിച്ചു
text_fieldsറോഡ് സുരക്ഷ നിയമം: ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ ബോധവത്കരിച്ചുമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികളെ ട്രാഫിക് അധികൃതർ റോഡ് സുരക്ഷ നിയമങ്ങളെക്കുറിച്ച് ബോധവത്കരിച്ചു. ദി അവന്യൂസിൽ നടന്ന ട്രാഫിക് സുരക്ഷ ബോധവത്കരണ ക്യാമ്പിൽ ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് കുട്ടികൾ സജീവമായി പങ്കെടുത്തു. ബഹ്റൈനിലെ ട്രാഫിക് ഡയറക്ടറേറ്റാണ് പരിപാടി സംഘടിപ്പിച്ചത്. ട്രാഫിക് ഇൻസ്പെക്ടർ റബ്യയും മറ്റ് ഉദ്യോഗസ്ഥരും വിദ്യാർഥികളെ സ്വാഗതംചെയ്തു. ട്രാഫിക് സുരക്ഷാശീലങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി ചർച്ച നടന്നു.
വിജ്ഞാനപ്രദമായ ട്രാഫിക് സുരക്ഷ വിദ്യാഭ്യാസ പരിപാടിയിലേക്ക് വിദ്യാർഥികളെ ക്ഷണിച്ചതിന് പ്രിൻസിപ്പൽ പമേല സേവ്യർ ട്രാഫിക് ഡയറക്ടറേറ്റിലെ ക്യാപ്റ്റൻ ഖുലൂദ്, മിസ് റബ്യ, സുധീഷ് എന്നിവരോട് നന്ദി രേഖപ്പെടുത്തി. ട്രാഫിക് ബോധവത്കരണത്തിന് മുൻകൈയെടുത്ത ട്രാഫിക് ഡയറക്ടറേറ്റിന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി എന്നിവർ നന്ദി അറിയിച്ചു.

