Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ജീവിത വിജയത്തിന് ഖുർആൻ' കാമ്പയിൻ മുഹറഖ് ഏരിയ പ്രഖ്യാപനം നടന്നു

text_fields
bookmark_border
ജീവിത വിജയത്തിന് ഖുർആൻ കാമ്പയിൻ മുഹറഖ് ഏരിയ പ്രഖ്യാപനം നടന്നു
cancel
camera_alt


ജീവിത വിജയത്തിന് ഖുർആൻ" ക്യാമ്പയിന്റെ ഉദ്ഘാടനം സഈദ് റമദാൻ നദ്വി നിർവ്വഹിക്കുന്നു




മനാമ: "ജീവിത വിജയത്തിന് ഖുർആൻ" എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ മുഹറഖ് ഏരിയാ തല ഉദ്ഘാടനം മുഹറഖ് കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ചു. ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ ആക്ടിംഗ് പ്രസിഡൻ്റ് സഈദ് റമദാൻ നദ്‌വി ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഖുർആൻ മാന സമൂഹത്തിന് മികച്ച വഴി കാണിച്ചു കൊടുക്കുകയും ഏറ്റവും ശരിയായതിലേക്ക് വഴി നടത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏത് പ്രതിസന്ധി ഘട്ടത്തിലും പരിഹാരം നിർദേശിക്കാൻ കഴിയുന്ന ഖുർആനോടുള്ള സമീപനം ശക്തമാക്കാനുള്ള വഴികളും അദ്ദേഹം ഉണർത്തി. സിറാജ് പള്ളിക്കര വിഷയാവതരണം നടത്തി. മുഹറഖ് മലയാളി സമാജം പ്രസിഡൻ്റ് അനസ് റഹീം, കെ.എം.സി.സി ബഹ്റൈൻ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ ഇബ്രാഹിം തിക്കോടി, സാമൂഹിക പ്രവർത്തകൻ ശറഫുദ്ദീൻ മാരായമംഗലം, ജമീല അബ്ദു റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. ഹേബ ഷകീബ് ഗാനമലപിച്ചു. ഏരിയ പ്രസിഡന്റ്‌ വി. കെ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി അബ്ദുൽ റഊഫ് സ്വാഗതവും അബ്ദുൽ ജലീൽ.വി നന്ദിയും പറഞ്ഞു. യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Friends Study Circle Quran Event
Next Story