Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ നവകേരള പുന്നപ്ര-വയലാർ അനുസ്മരണം
text_fieldsbookmark_border
മനാമ: ബഹ്റൈൻ നവകേരള മനാമ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര- വയലാർ സമരത്തിെൻറ 75ാം വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറിയും കണ്ണൂർ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.വി. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. രജീഷ് പട്ടാഴി അധ്യക്ഷതവഹിച്ചു. എ.െഎ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി നിമിഷ രാജു സംസാരിച്ചു. കോഒാഡിനേഷൻ സെക്രട്ടറി ഷാജി മൂതല, നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഇ.ടി. ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അസീസ് ഏഴംകുളം സ്വാഗതവും റെയ്സൺ നന്ദിയും പറഞ്ഞു.
Next Story

