ഓണാഘോഷം ഉത്സവമാക്കി പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ ഓണാഘോഷത്തിൽനിന്ന്
മനാമ: പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘പ്രവാസി ഓണം 23’ വിവിധ കലാ കായിക സാംസ്കാരിക പരിപാടികളോടെ അരങ്ങേറി. സിഞ്ച് പ്രവാസി സെന്റർ ഓഡിറ്റോറിയത്തിലും ബാഡ്മിൻറൺ കോർട്ടിലുമായി നടന്ന ആഘോഷത്തിൽ പ്രവാസി വെൽഫെയർ അംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ട്, തിരുവാതിര, നാടോടി നൃത്താവിഷ്കാരം, കൈകൊട്ടിക്കളി, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ നൃത്ത സംഗീതപരിപാടികളും വിവിധ കലാകായിക മത്സരങ്ങളും വടംവലി മത്സരവും അരങ്ങേറി.
സാംസ്കാരിക സംഗമം പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉദ്ഘാടനം ചെയ്തു. മനുഷ്യ സാഹോദര്യത്തെക്കുറിച്ചും ക്ഷേമ രാജ്യത്തെക്കുറിച്ചുമുള്ള ഓര്‍മകള്‍ ഉണര്‍ത്തുന്ന കാലമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു. വളർന്ന് വരുന്ന സങ്കുചിത വംശീയതയെയും വിദ്വേഷ സംസ്കാരത്തെയും സാഹോദര്യവും സൗഹാർദവും സാമൂഹ്യനീതിയും ഉയർത്തി പരാജയപ്പെടുത്താൻ പ്രവാസി സമൂഹം ഒന്നിച്ച് നിൽക്കണമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം.
മുഹമ്മദലി പറഞ്ഞു. ലിഖിത ലക്ഷ്മണൻ നിയന്ത്രിച്ച സാംസ്കാരിക സംഗമത്തിൽ പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അംഗം ഷിജിന ആഷിക് സ്വാഗതവും രാജീവ് നാവായിക്കുളം നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന കലാകായിക മത്സരങ്ങൾക്കും ഓണക്കളികൾക്കും മൊയ്തു ടി.കെ, സബീന അബ്ദുൽ ഖാദർ, ലിഖിത ലക്ഷ്മണൻ, ദീപക്, അബ്ദുല്ല കുറ്റ്യാടി, അനിൽ കുമാർ ആറ്റിങ്ങൽ, രാജീവ് നാവായിക്കുളം, ആബിദ ഒ.പി., ശ്രീജി രവികുമാർ, വഫ ഷാഹുൽ ഹമീദ്, റുമൈസ അബ്ബാസ്, സഞ്ജു എം. സനു, ഷിജിന ആഷിഖ്, ജോയ്, അബ്ദുൽ ജലീൽ, ആഷിഖ് എരുമേലി, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി, ഷഹബാസ്, അനിൽ കുമാർ, ഷാഹുൽ ഹമീദ്, മുഹമ്മദലി മലപ്പുറം, അസ്ലം വേളം, സുമയ്യ ഇർഷാദ്, മഹമൂദ്, ഫസലുറഹ്മാൻ, അബ്ദുൽ ലത്തീഫ് കടമേരി, റഷീദ സുബൈർ, മുഹമ്മദ് അമീൻ എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും മെമന്റോകളും വിതരണം ചെയ്തു.

