അധാരി പാർക്കിൽ ഇന്ന് പൂരങ്ങളുടെ പൂരം
text_fieldsഅധാരി പാർക്കിൽ തൃശൂർ പൂരത്തിന്റെ ഒരുക്കം
മനാമ: തൃശൂർ സംസ്കാരയും ബി.എം.സി ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ പൂരം അധാരി പാർക്ക് ഗ്രൗണ്ടിൽ വെള്ളിയാഴ്ച നടക്കും.വൈകുന്നേരം മൂന്നു മുതൽ 11വരെയാണ് പൂരാഘോഷം.
നാട്ടിൽനിന്നും പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും പൂരത്തിന്റെ മാറ്റുകൂട്ടാനായി എത്തിയിട്ടുണ്ട് .ബഹ്റൈൻ സോപാനം വാദ്യ കലാസംഘം ഗുരു, മേളകലാരത്നം സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ നൂറിൽപരം വാദ്യകലാകാരന്മാർ ഒന്നിക്കുന്ന സിംഫണിയാണ് മറ്റൊരു ആകർഷണം.
മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും നെറ്റിപ്പട്ടവുമായി ഇരുവിഭാഗങ്ങളിലുമായി 10 ഗജവീരന്മാർ (ഫൈബർ) അണിനിരക്കും. കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ, കാവടിയാട്ടം, ചെറുപൂരങ്ങൾ,മഠത്തിൽവരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, ഇരുന്നൂറിൽ പരം വർണക്കുടകളുമായി തിരുവമ്പാടി,പാറമേക്കാവ് വിഭാഗക്കാരുടെ കുടമാറ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്. പൂരം അവസാനിക്കുന്നത് ഡിജിറ്റൽ വെടിക്കെട്ടോടുകൂടിയായിരിക്കുംപ്രവേശനം സൗജന്യമാണ്.a

