Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പിങ്ക് ഡ്രൈവ്’ കാമ്പയിനുമായി അൽ ഹിലാൽ ഹെൽത്ത്‌കെയറും മോട്ടോർ സിറ്റി ബഹ്‌റൈനും

text_fields
bookmark_border
‘പിങ്ക് ഡ്രൈവ്’ കാമ്പയിനുമായി അൽ ഹിലാൽ ഹെൽത്ത്‌കെയറും മോട്ടോർ സിറ്റി ബഹ്‌റൈനും
cancel

മനാമ: അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും മോട്ടോർ സിറ്റി ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പിങ്ക് ഡ്രൈവ്’ സമൂഹിക ബോധവൽക്കരണ ക്യാമ്പയിന് മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ തുടക്കമായി. സൗജന്യ സ്തനാർബുദ പരിശോധനയും മുൻകൂട്ടിയുള്ള രോഗനിർണ്ണയ സൗകര്യങ്ങളുമാണ് ഈ പദ്ധതിയിലൂടെ സ്ത്രീകൾക്കായി ഒരുക്കിയിരിക്കുന്നത്.

മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരു സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ബിസിനസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ, മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ്, മാർക്കറ്റിംഗ് ഹെഡ് മുനവ്വിർ ഫൈറൂസ് എന്നിവരും, മോട്ടോർ സിറ്റി ബഹ്‌റൈൻ ജനറൽ മാനേജർ അരുൺ ഗണേഷ് കുമാർ, ഇസുസു ഡീലർ പ്രിൻസിപ്പൽ മനോജ് പിള്ള, സെയിൽസ് സീനിയർ മാനേജർ അംജേഷ് അശോകൻ, മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ ഷെലിൻ ചാക്കോ, ബിസിനസ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് മാനേജർ മിഷാൽ റജബ് എന്നിവരും സംബന്ധിച്ചു.

അസുഖം നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് സ്തനാർബുദമെന്നും കുടുംബത്തിന് മുൻഗണന നൽകുന്നതിനിടെ സ്വന്തം ആരോഗ്യം പരിശോധിക്കാൻ മടിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ബാധ്യതയില്ലാതെ സൗജന്യ പരിശോധന ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യമെന്നും ഡോ. ശരത് ചന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് ഉടനടി പരിശോധന നടത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ദീർഘകാല നിക്ഷേപമാണ് ഈ സൗജന്യ പരിശോധനയെന്ന് ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ അൽ ഹിലാൽ ഹെൽത്ത്‌കെയറിലെ ജനറൽ സർജറി സ്‌പെഷ്യലിസ്റ്റ് ഡോ. നുസ്‌റത്ത് ജബീൻ സ്തനാർബുദ ബോധവൽക്കരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ പ്രതിനിധികൾക്ക് ഉപഹാരങ്ങൾ കൈമാറുകയും ഡോ. ശരത് ചന്ദ്രന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുകയും ചെയ്തു.

ക്യാമ്പയിന്റെ ഭാഗമായി സൗജന്യ സ്തനാർബുദ പരിശോധനകൾക്ക് പുറമെ, ആവശ്യമുള്ളവർക്ക് സൗജന്യ മാമോഗ്രാം, ബ്രെസ്റ്റ് അൾട്രാസൗണ്ട് സ്കാനിംഗ് സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pink Drive Breast Campaign
Next Story