Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നിലധികം ഹാൻഡ് ബാഗുകൾ അനുവദിക്കില്ല -എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsbookmark_border
Listen to this Article
മനാമ: വിമാനയാത്രക്ക് ഒന്നിൽ കൂടുതൽ ഹാൻഡ് ബാഗേജുകൾ അനുവദിക്കില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 115 സെന്റിമീറ്ററാണ് ഒരു ബാഗേജിന്റെ പരമാവധി വലുപ്പം. അതേസമയം, ലേഡീസ് ബാഗും ലാപ്ടോപ് ബാഗും പോലുള്ളവ അധികമായി കരുതാം. ബ്ലാങ്കറ്റ്, ഓവർകോട്ട്, കാമറ, ബൈനോക്കുലർ, വാക്കിങ് സ്റ്റിക്, കുട, നവജാത ശിശുവിന്റെ ഭക്ഷണം, മടക്കാവുന്ന വീൽചെയർ, ക്രച്ചസ്, ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് വാങ്ങിയ വസ്തുക്കൾ തുടങ്ങിയവയും അധികമായി കരുതാം. ഈ വസ്തുക്കൾ സുരക്ഷ പരിശോധനക്ക് വിധേയമാക്കും. ഒന്നിലധികം പീസ് ബാഗേജുകൾ അനുവദിക്കില്ലെന്ന് എയർ അറേബ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Next Story

