Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനോലി നിലമ്പൂർ ഓണാഘോഷം
text_fieldsbookmark_border
മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ നിലമ്പൂരോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതം പറഞ്ഞ പരിപാടി പ്രസിഡന്റ് അൻവർ നിലമ്പൂർ ഉദ്ഘാടനം ചെയ്തു. കനോലി ആർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഗാനമേള, ഡാൻസ്, ഫ്ലാഷ് മോബ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ടൗൺ ടീം കരുളായി ഒന്നാം സ്ഥാനവും കാളികാവ് കെ എഫ് സി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നിരവധി ഗെയിമുകളും സംഘടിപ്പിച്ചു. മനു തറയ്യത്ത്, സാജിദ് കരുളായി, അരുൺ കൃഷ്ണ, ജുമി എന്നിവർ കോർഡിനേറ്റർമാരായി. എക്സിക്യൂട്ടീവ് അംഗങ്ങളും, ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിംഗ്, കനോലി മെമ്പർമാരും പ്രോഗ്രാമിന് നേതൃത്വം നൽകി. വിജേഷ് ഉണ്ണിരാജൻ, ഷിംന കല്ലടി പ്രോഗ്രാം അവതാരകരായി. ട്രഷറര്‍ അനീസ് ബാബു നന്ദി പറഞ്ഞു.
Next Story

