ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ നടന്ന ദേശീയ ഡോക്ടേഴ്സ് ദിനാചരണം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനവും, കൊല്ലം ജില്ല രൂപവത്കൃത ദിനവും ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു. ആഘോഷ പരിപാടി സാമൂഹിക പ്രവർത്തകൻ അമൽ ദേവ് ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും, ഏരിയ കോഓഡിനേറ്റർ അജിത് ബാബു നന്ദിയും പറഞ്ഞു.
അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ശ്രീജിത്ത്, ഗോകുൽ, ഏരിയ കോഓഡിനേറ്റർ വി.എം. പ്രമോദ്, ഏരിയ ജോയന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് ചന്ദ്രൻ, ഡോ. അമൽ ഗോഷ്, ഡോ. ചേതൻ, ഡോ. രാജിവ്, ഡോ. ആദർശ്, ഡോ. ദിപ്തി, ഡോ. ശ്രിജ, ഡോ. അലക്സ്, ഡോ. ജയന്തി, ഡോ. രാവിന എന്നിവർ ആശംസകൾ അറിയിച്ചു.

