മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സാലിക്ക് സ്വീകരണം നൽകി
text_fieldsമുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സാലിക്ക് ഉപഹാരം കൈമാറുന്നു
മനാമ: വടകര താലൂക്കിലെ പെരുമുണ്ടച്ചേരിയിൽ സ്ഥാപിതമായ വഫിയ്യ വനിത കോളജിന്റെ പ്രചാരണാർഥം ബഹ്റൈനിലെത്തിയ മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സാലിക്ക് ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി ഉദ്ഘാടനം
ചെയ്തു. സംസ്ഥാന ജില്ല മണ്ഡലം ഭാരവാഹികളായ എ.പി. ഫൈസൽ, ഷാജഹാൻ പരപ്പൻപൊയിൽ, ഇസ്ഹാഖ് പി.കെ, കുഞ്ഞബ്ദുല്ല മാസ്റ്റർ, കാസിം കോട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. റഫീഖ് വണ്ണാങ്കണ്ടി അധ്യക്ഷനായിരുന്നു. മുഹമ്മദ് സാലിക്കുള്ള ഉപഹാരം ടിപ്ടോപ് ഉസ്മാൻ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സീനിയർ നേതാവും ദീർഘകാലമായി ബഹ്റൈൻ പ്രവാസിയുമായ കുന്നോത്ത് മൊയ്തുവിനെയും വഫിയ്യ കോളജ് ജനറൽ സെക്രട്ടറി മുഹമ്മദ് മാടോത്തിനെയും ആദരിച്ചു. ശരീഫ് വില്യാപ്പള്ളി, സാജിദ് അരൂർ, ഇസ്മായിൽ ജംബോ, ഷൗക്കത്ത് കോരങ്കണ്ടി, കുന്നോത്ത് അബ്ദുല്ല, പഞ്ചായത്ത് കെ.എം.സി.സി ഭാരവാഹികളായ സൂപ്പി തയ്യിൽ, റഷീദ് ഒ.പി തുടങ്ങിയവർ പങ്കെടുത്തു. ജമാൽ കല്ലുംപുറം സ്വാഗതവും സലീം മാരാംവീട്ടിൽ
നന്ദിയും പറഞ്ഞു.

