മുഹറഖ് ഗവർണറേറ്റ്; വിവിധ തീരങ്ങളിൽ കോസ്റ്റ് ഗാർഡിന്റെ സംയുക്ത പരിശോധന
text_fieldsമുഹറഖ് ഗവർണറേറ്റിലെ തീരങ്ങളിൽ പരിശോധന നടത്തുന്ന കോസ്റ്റ്ഗാർഡ് അംഗങ്ങൾ
മനാമ: മുഹറഖ് ഗവർണറേറ്റിലെ വിവിധ തീരങ്ങളിൽ സംയുക്ത പരിശോധന കാമ്പയിനുകളുമായി കോസ്റ്റ്ഗാർഡ്. സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു പരിശോധന.വ്യവസായ വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഗവർണറേറ്റിലെ പൊലീസ് ഡയറക്ടറേറ്റ്, നാഷനാലിറ്റി, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് എന്നിവയുമായി സഹകരിച്ചായിരുന്നു കാമ്പയിൻ.
തീരപ്രദേശങ്ങളിലെ സുരക്ഷാനടപടിക്രമങ്ങൾ ഉറപ്പാക്കുക, പ്രവാസി തൊഴിലാളികൾ താമസ, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സമുദ്ര ടൂറിസം കമ്പനികൾ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക എന്നിവയായിരുന്നു കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി നിയമപരമായ നടപടികൾ സ്വീകരിച്ചു. സമുദ്രപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം കോസ്റ്റ് ഗാർഡ് ഊന്നിപ്പറഞ്ഞു. നിയമലംഘകരെ പിടികൂടുന്നതിനും പൊതുസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം കാമ്പയിനുകൾ പതിവാക്കുമെന്നും അവർ അറിയിച്ചു.

