സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsശിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് വിശ്വകലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
മനാമ: ശിഫാ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് വിശ്വകലാ സാംസ്കാരിക വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ശിഫാ ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പിൽ 200 പേർ പങ്കാളികളായി. ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ യൂറിക് ആസിഡ് തുടങ്ങി ഏഴോളം പരിശോധനകൾക്കുപുറമെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു.
വിശ്വകല പ്രസിഡന്റ് സി.എസ്. സുരേഷ്, ജനറൽ സെക്രട്ടറി പി.കെ. ത്രിവിക്രമൻ, ശിഫാ അൽ ജസീറയുടെ ഇൻഷുറൻസ് കോഓഡിനേറ്റർ സാദിഖ് പൊന്നെത്ത്, ജനറൽ സൂപ്പർവൈസർ ഷാജി മൻസൂർ എന്നിവർ സംസാരിച്ചു. സംഘടനയുടെ ട്രഷറർ പി.കെ. ഉണ്ണികൃഷ്ണൻ ശിഫാ ഹോസ്പിറ്റൽ മാനേജ്മെന്റിനും സ്റ്റാഫുകൾക്കും നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് 12 മണിക്ക് ക്യാമ്പ് അവസാനിച്ചു.

