മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം
text_fieldsഓവർസീസ് എന്‍.സി.പി ഗ്ലോബല്‍ കമ്മിറ്റി സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ച മഹാത്മജിയുടെ രക്തസാക്ഷി ദിനാചരണം
മനാമ: ഓവർസീസ് എന്‍.സി.പി ഗ്ലോബല്‍ കമ്മിറ്റി സൂം മീറ്റിങ്ങിലൂടെ മഹാത്മജിയുടെ രക്തസാക്ഷി ദിനാചരണം നടത്തി. ഓവര്‍സീസ് ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ടി.പി. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ.എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞു. ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി മോഡറേറ്ററായി. ഒ.എൻ.സി.പിയുടെ യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് രവി കൊമ്മേരി മതേതരത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓൺലൈൻ മീറ്റിങ്ങിൽ ഒ.എൻ.സി.പി ഭാരവാഹികളായ എഫ്.എം. ഫൈസൽ (ബഹ്റൈൻ കമ്മിറ്റി പ്രസിഡൻറ്), മുഹമ്മദ് ഹനീഫ് (സൗദി കമ്മിറ്റി ഇൻ ചാർജ്), നോയൽ പിന്റോ (കർണാടക സ്റ്റേറ്റ് കമ്മിറ്റി), ഷതാബ് അൻജും (ബീഹാർ സ്റ്റേറ്റ് കമ്മിറ്റി), ആർ.ടി.എ. ഗഫൂർ (ഖത്തർ കമ്മിറ്റി) എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളെ പ്രതിധാനംചെയ്ത് നോബിൾ ജോസ്, ബിജു സ്റ്റീഫൻ, ശ്രീബിൻ ശ്രീനിവാസൻ, മുജീബ് റഹ്മാൻ, ഷാജു നേമ, രമേഷ് തീർത്തങ്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ നിരവധി രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഒ.എൻ.സി.പി കുവൈത്ത് ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.

