Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരാഴ്ചക്കിടെ 16 നിയമലംഘകരായ തൊഴിലാളികളെ പിടികൂടി എൽ.എം.ആർ.എ
text_fieldsbookmark_border
മനാമ: ഒരാഴ്ചക്കിടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ 16 നിയമ ലംഘകരായ തൊഴിലാളികളെ പിടികൂടുകയും നേരത്തെ പിടിയിലായ 52 പേരെ നാടുകടത്തുകയും ചെയ്തു. മാർച്ച് 16 മുതൽ 22 വരെ 957 പരിശോധന കാമ്പയിനുകളാണ് എൽ.എം.ആർ.എ നടത്തിയത്.
പരിശോധനയിലുടനീളം പലയിടത്തും താമസ നിയമലംഘനങ്ങൾ കാണപ്പെട്ടതായും നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും എൽ.എം.ആർ.എ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്നും അതോറിറ്റി അറിയിച്ചു.
Next Story

