പ്രവാസികൾക്ക് ആശ്വാസമായി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ബീറ്റ് ദ ഹീറ്റ് ഇനിഷ്യേറ്റിവ്
text_fieldsലൈറ്റ്സ് ഓഫ് കൈൻഡ്നെസ് നടത്തിവരുന്ന ബീറ്റ് ദ ഹീറ്റ് ഇനിഷ്യേറ്റിവിൽനിന്ന്
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് നടത്തിവരുന്ന ബീറ്റ് ദ ഹീറ്റ് ഇനിഷ്യേറ്റിവ് സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമാകുകയാണ്. കഴിഞ്ഞദിവസം ബഹറൈനിലെ തുബ്ലി പ്രദേശത്തെ താമസസ്ഥലത്ത് താഴ്ന്ന വരുമാനക്കാരായ 75 സ്ത്രീകൾക്ക് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭക്ഷണ പാക്കറ്റുകൾ, ജ്യൂസ്, വാട്ടർ ബോട്ടിലുകൾ, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്തു.
ബലിപെരുന്നാൾ അവധിക്കാലം ആരംഭിച്ച ബീറ്റ് ദ ഹീറ്റ് സംരംഭം ഇതുവരെ 650ലധികം ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തു. വേനൽക്കാല അവസാനം വരെ സംരംഭം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, ആയിഷ നിഹാര, പ്രിയ നിഷ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

