Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി; ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ബഹ്റൈനിൽ
text_fieldsbookmark_border
ധനമന്ത്രി കെ.എൻ.
ബാലഗോപാൽ
മനാമ: പ്രവാസി മലയാളികൾക്കായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന പ്രവാസി ചിട്ടിയുടെ പ്രമോഷൻ ലക്ഷ്യമിട്ട് ‘പ്രവാസി മീറ്റ്’ ചൊവ്വാഴ്ച വൈകുന്നേരം 5ന് സീഫില്‍ സിറ്റി സെന്‍ററിന് മുൻവശമുള്ള ഹോട്ടല്‍ റമദ സിറ്റി സെന്ററിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും.
നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ടനേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയാണിത്. കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനായി ഇടപാടുകൾ നടത്താനാകും. 12 വരെ വിവിധ ജി.സി.സി രാജ്യങ്ങളിൽ കെ.എസ്.എഫ്.ഇയുടെ പ്രത്യേക സംഘം പര്യടനം നടത്തും.
പ്രവാസി ചിട്ടിയുടെ വിവരങ്ങൾ പ്രവാസി മലയാളികൾക്ക് ലഭ്യമാക്കും. പ്രവാസി മീറ്റില്‍ പങ്കെടുക്കാൻ താല്‍പര്യമുള്ള മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് ലോകകേരള സഭ അംഗം സുബൈര്‍ കണ്ണൂര്‍ അറിയിച്ചു.
Next Story

