Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുൺ പ്രകാശിന് യാത്രയയപ്പ് നൽകി കെ.പി.എഫ്

text_fields
bookmark_border
അരുൺ പ്രകാശിന് യാത്രയയപ്പ് നൽകി കെ.പി.എഫ്
cancel
camera_alt


അരുൺ പ്രകാശിന് കെ.പി.എഫ് നൽകിയ യാത്രയയപ്പ്




മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ ജനറൽ സെക്രട്ടറി അരുൺ പ്രകാശിന് സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. കെ.പി.എഫിന്റെ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അരുൺ പ്രകാശിന്റെ നിസ്വാർത്ഥ സേവനങ്ങളെയും നേതൃത്വപാടവത്തെയും സഹപ്രവർത്തകർ ചടങ്ങിൽ അനുസ്മരിച്ചു.

2025–2026 കാലയളവിലെ കെ.പി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുൺ പ്രകാശിന് സ്നേഹാദരസൂചകമായി മൊമെന്റോ സമ്മാനിച്ചു. കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് അരുൺ പ്രകാശിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. ആക്ടിംഗ് ജനറൽ സെക്രട്ടറി രമ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അരുൺ പ്രകാശിന് ആശംസകൾ നേർന്നു.

ബഹ്റൈനിലെ പ്രവാസജീവിതത്തിനിടയിൽ രൂപപ്പെട്ട സൗഹൃദങ്ങളും ആത്മബന്ധങ്ങളും ഒരിക്കലും അവസാനിക്കുന്നതല്ലെന്നും, അരുൺ പ്രകാശ് നാട്ടിലേക്ക് മടങ്ങിയാലും കെ.പി.എഫ് കുടുംബത്തിന്റെ പ്രിയപ്പെട്ട അംഗമായി എന്നും തുടരുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Warm Farewell Given to Arun Prakash
Next Story