കെ.പി.എ സ്ഥാപകാംഗം കിഷോർ കുമാറിന് യാത്രയയപ്പ് നൽകി
text_fieldsകെ.പി.എ സ്ഥാപകാംഗം കിഷോർ കുമാറിന് യാത്രയയപ്പ് നൽകുന്നു
മനാമ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ സ്ഥാപക സെക്രട്ടറി കിഷോർ കുമാറിന് കെ.പി.എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്, സാമൂഹിക പ്രവർത്തകനായ സെയ്ദ് ഹനീഫ, കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, സെക്രട്ടറി രജീഷ് പട്ടാഴി, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക ട്രഷറർ രാജ് ഉണ്ണികൃഷ്ണൻ, മുൻ കെ.പി.എ അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ മനോജ് ജമാൽ ചടങ്ങിന് നന്ദി അറിയിച്ചു.
കലവറ റസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

