തുർക്കിയ-സിറിയ ഭൂകമ്പബാധിതർക്ക് കെ.പി.എ ബഹ്റൈന്റെ കൈത്താങ്ങ്
text_fieldsകൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ അംബാസഡർക്ക് കൈമാറുന്നു
മനാമ: തുർക്കിയ-സിറിയ ഭൂകമ്പബാധിതരെ സഹായിക്കാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ തുർക്കിയ അംബാസഡർക്ക് കൈമാറി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, അസി. ട്രഷറർ ബിനു കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നവാസ് ജലാലുദ്ധീൻ, അനിൽ കുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ ലിനീഷ് പി. ആചാരി, സുരേഷ് കുമാർ, ഷമീർ സലിം, കെ. മഹേഷ്, നിസാം എന്നിവർ സന്നിഹിതരായിരുന്നു.

