കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ഭാരവാഹികളായി
text_fieldsകെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ഭാരവാഹികൾ
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് അഴിയൂർ റിപ്പോർട്ടും ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ് കണക്കും അവതരിപ്പിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി.
മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ, ജില്ല ഭാരവാഹികളായ സുഹൈൽ മേലടി, ഫൈസൽ കണ്ടിതാഴ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജഹാന് പരപ്പന്‍പൊയില്‍ (പ്രസിഡന്റ്), റസാഖ് ആയഞ്ചേരി, ഷാഹിര്‍ ബാലുശ്ശേരി, അശ്റഫ് തോടന്നൂര്‍, ശാഫി വേളം, മൊയ്തീന് പേരാമ്പ്ര (വൈസ് പ്രസിഡന്റുമാർ), ഇസ്ഹാഖ് വില്യാപ്പള്ളി (ജനറല്‍ സെക്രട്ടറി), മുനീര്‍ ഒഞ്ചിയം, മുഹമ്മദ് സിനാന് കൊടുവള്ളി, അബ്ദുറഹിമാന് തുമ്പോളി, എന്‍.കെ. റഷീദ് പേരാമ്പ്ര, ലത്തീഫ് വരിക്കോളി (സെക്രട്ടറിമാർ), സുബൈർ പുളിയാവ് (ട്രഷറർ), നസീം പേരാമ്പ്ര (ഓർഗനൈസിങ് സെക്രട്ടറി). ഇൻമാസ് ബാബു പട്ടാമ്പി, മഹമൂദ് പെരിങ്ങത്തൂർ, ഇഖ്ബാൽ താനൂർ, റഷീദ് ആറ്റൂർ, അശറഫ് കക്കണ്ടി, ശറഫുദ്ദീൻ മാരായമംഗലം, ഉമ്മർ തൊരപ്പ, ഹുസൈൻ മാണിക്കോത്ത്, കെ.പി. നൂറുദ്ദീൻ, ശിഹാബ് പ്ലസ് എന്നിവർ നേതൃത്വം നൽകി. അഷ്റഫ് അഴിയൂർ സ്വാഗതവും ഇസ്ഹാഖ് വില്ല്യാപ്പള്ളി നന്ദിയും പറഞ്ഞു.

