Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയക്കൂറ മത്സ്യബന്ധന നിരോധനം ഒക്ടോബർ 15ന് അവസാനിക്കും

text_fields
bookmark_border
ആഗസ്റ്റ് 15 മുതലായിരുന്നു നിരോധനം
അയക്കൂറ മത്സ്യബന്ധന നിരോധനം ഒക്ടോബർ 15ന് അവസാനിക്കും
cancel

മനാമ: ബഹ്‌റൈനിൽ കിങ്ഫിഷ് (അയക്കൂറ) മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഒക്ടോബർ 16 വെള്ളിയാഴ്ച മുതൽ പിൻവലിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. നിരോധന കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് ഈ തീരുമാനം. വിപണികളിലും പൊതുസ്ഥലങ്ങളിലും കിങ്ഫിഷ് പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള വിലക്കും അന്നത്തോടെ അവസാനിക്കും.

മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ സീസണൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. മത്സ്യ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനും, മത്സ്യബന്ധന മേഖലയുടെ ചൂഷണം തടയുന്നതിനും, സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചത്.

നിരോധന കാലയളവിൽ പൂർണ്ണ സഹകരണം നൽകിയ എല്ലാ മത്സ്യത്തൊഴിലാളികൾക്കും എസ്.സി.ഇ നന്ദി അറിയിക്കുകയും, സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ എല്ലാവരും തുടർന്നും നിയമങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kingfish fishing ban ends on October 15
Next Story