കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ ഹമദ് രാജാവ് അനുശോചനമറിയിച്ചു
text_fieldsകുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുതിയ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ കണ്ട് അനുശോചനമറിയിക്കുന്നു
മനാമ: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കുവൈത്തിലെത്തി അനുശോചനമറിയിച്ചു. പുതിയ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, അസ്സബാഹ് കുടുംബാംഗങ്ങൾ, പരേതന്റെ മക്കളും പേരമക്കളും മറ്റു കുടുംബാംഗങ്ങളും, കുവൈത്തിലെ ജനങ്ങൾ എന്നിവർക്കാണ് അനുശോചനമറിയിച്ചത്.
ശൈഖ് നവാഫിന്റെ നേതൃത്വത്തിൽ കുവൈത്ത് എല്ലാ മേഖലകളിലും നേട്ടം കൈവരിച്ചതായി ഹമദ് രാജാവ് അനുസ്മരിച്ചു. കുവൈത്ത് ജനതക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും കരുത്തുപകർന്ന നേതാവായിരുന്നു അദ്ദേഹം. ജി.സി.സി കൂട്ടായ്മയെ ശക്തിപ്പെടുത്താനും അദ്ദേഹം ഏറെ ശ്രമിച്ചിരുന്നു.
അദ്ദേഹം തുടക്കമിട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി തുടരാൻ പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു.

