കെ.എഫ്.എ സൂപ്പർ കപ്പ് ലോഗോ പ്രകാശനം ചയ്തു
text_fieldsകെ.എഫ്.എ സൂപ്പർ കപ്പ് ലോഗോ പ്രകാശനം
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി കായിക അസോസിയേഷനായ കേരള ഫുട്ബാൾ അസോസിയേഷന്റെ (കെ.എഫ്.എ) ആഭിമുഖ്യത്തിൽ നടത്താൻ പോവുന്ന സൂപ്പർ കപ്പ് സീസൺ 5ന്റെ ലോഗോ പ്രകാശനം നടന്നു.
സൂപ്പർ കപ്പ് കമ്മിറ്റി രൂപവത്കരണ ജനറൽ ബോഡി മീറ്റിങ്ങിൽ കെ.എഫ്.എ അസോസിയേറ്റഡ് മെംബേഴ്സിന്റെ പങ്കാളിത്തത്തോടെ പ്രസിഡന്റ് അർഷാദ് അഹമദ് പാലക്കണ്ടി, സെക്രട്ടറി സജ്ജാദ് സുലൈമാൻ, ട്രഷറർ തസ്ലീം തെന്നാടാൻ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ, ബഹ്റൈൻ പ്രവാസി ഫുട്ബാളിന്റെ കരുത്തുറ്റ സാരഥിയും മുതിർന്ന അംഗവുമായ ശറഫു മാട്ടൂൽ നിർവഹിച്ചു.
ജൂൺ, ജൂലൈ മാസത്തിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ബഹ്റൈൻ പ്രവാസ ലോകത്തെ 50ൽപരം ഫുട്ബാൾ ക്ലബുകളിൽനിന്ന് 750ലധികം കേരള പ്രവാസികൾ ആയിട്ടുള്ള കളിക്കാർ പങ്കെടുക്കുമെന്ന് കെ.എഫ്.എ ബഹ്റൈൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

