കെ.സി.ഇ.സി മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നല്കി
text_fieldsമനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തക്ക് ബഹ്റൈന്‍ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെ.സി.ഇ.സി പ്രസിഡൻറ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം അറിയിച്ചു.
വൈസ് പ്രസിഡന്റുരായ റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ തോസുകുട്ടി പി.എന്‍, റവ. മാത്യൂസ് ഡേവിഡ്, റവ. അനൂപ് സാം, റവ. ഫാ. ഡോ. വിവേക് വര്‍ഗീസ് എന്നിവര്‍ ആശംസകളറിയിച്ചു. ബഹ്റൈനിലെ എക്യുമെനിക്കൽ സഭകളുടെ കൂട്ടായ പ്രവർത്തനങ്ങളെ മെത്രാപ്പോലീത്തയുടെ മറുപടി പ്രസംഗത്തില്‍ അഭിനന്ദിച്ചു. കെ.സി.ഇ.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എബിൻ മാത്യു ഉമ്മൻ, എബ്രഹാം ജോൺ, സുനിൽ കുമാർ, സുജിത്ത് എബ്രഹാം, ഡിജു ജോൺ മാവേലിക്കര എന്നിവർ പങ്കെടുത്തു. ട്രഷറർ ജെറിന് രാജ് സാം നന്ദി പറഞ്ഞു.

