കെ.സി.ഇ.സി യാത്രയയപ്പ് നല്കി
text_fieldsകെ.സി.ഇ.സി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ്
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ വൈസ് പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ച റവ. ഡേവിഡ് വര്‍ഗീസ് ടൈറ്റസ് (വികാര്‍- മാര്‍ത്തോമ പാരിഷ്), റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക് (വികാര്‍- ബഹ്റൈന്‍ മലയാളി സി.എസ്.ഐ പാരിഷ്) എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
കെ.സി.ഇ.സി പ്രസിഡന്റ് ഫാ. ജോര്‍ജ് സണ്ണിയുടെ അധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പ് യോഗത്തിൽ ജനറല്‍ സെക്രട്ടറി ജെയിംസ് ബേബി സ്വാഗതം പറഞ്ഞു. മറ്റ് വൈസ് പ്രസിഡണ്ടുമാരായ ഫാ. ജോണ്‍സ് ജോണ്സന്, ഫാ. ജേക്കബ് തോമസ്, ഫാ. സുനില്‍ കുര്യന് ബേബി, മാത്യൂ ചാക്കോ, റവ. അനൂപ് സാം മാത്യൂ, ട്രഷറര്‍ വിനു ക്രിസ്റ്റി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കെ.സി.ഇ.സി യുടെ ഉപഹാരം വൈദികര്‍ക്ക് കൈമാറി. കഴിഞ്ഞ കാലങ്ങളില്‍ തങ്ങൾക്ക് ചെയ്തുതന്ന എല്ലാ സേവനങ്ങളും അവര്‍ നന്ദിയോടെ സ്മരിച്ചു. സുജിത് ഏബ്രഹാം നന്ദി അറിയിച്ചു.

