കെ.സി.ഇ.സി സ്വീകരണം നല്കി
text_fieldsകേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ പുതിയ വൈസ് പ്രസിഡന്റുമാരായി സ്ഥാനമേറ്റ റവ. അനീഷ് സാമുവേൽ ജോണ്‍, റവ. സാമുവേൽ വർഗീസ് എന്നിവര്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍നിന്ന്
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി.) പുതിയ വൈസ് പ്രസിഡന്റുമാരായി സ്ഥാനമേറ്റ റവ. അനീഷ് സാമൂവേൽ ജോണ്‍ (വികാരി- ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക) റവ. സാമുവേൽ വർഗീസ് (സഹ വികാരി- ബഹ്റൈൻ മാർത്തോമ്മാ ഇടവക) എന്നിവര്‍ക്ക് സ്വീകരണം നല്കി.കെ.സി.ഇ.സി പ്രസിഡന്റ് റവ.ഫാ. ജേക്കബ് ഫിലിപ് നടയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് സ്റ്റീഫന്‍ ജേക്കബ് സ്വാഗതം പറഞ്ഞു.ജനറല്‍ സെക്രട്ടറി പുതിയ വൈസ് പ്രസിഡന്റുമാരെ പരിചയപ്പെടുത്തി. ഷോണ മാത്യു നന്ദിയും അറിയിച്ചു.

