Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി.ഇ.സി പരിശുദ്ധ കാതോലിക്കാ ബാവായിക്ക് സ്വീകരണം നൽകി

text_fields
bookmark_border
കെ.സി.ഇ.സി പരിശുദ്ധ കാതോലിക്കാ ബാവായിക്ക് സ്വീകരണം നൽകി
cancel

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായിക്ക് സ്വീകരണം നൽകി.

കെ.സി.ഇ.സി. വൈസ് പ്രസിഡന്റ് റവ. ബിജു ജോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.

പരിശുദ്ധ കാതോലിക്കാ ബാവായുടെ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തുവാന്‍ കഴിഞ്ഞതും ഗോള്‍ഡന്‍ വിസ ലഭിച്ചതും ബഹ്റൈനിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളോടും ഉള്ള ഭരണകൂടത്തിന്റെ സ്നേഹവും വിശ്വാസവും കൊണ്ടാണന്നും കെ.സി.ഇ.സിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KCEC accords reception to His Holiness the Catholicos Bava
Next Story