കെ.സി.എ സർഗോത്സവ് തുടങ്ങി
text_fieldsകേരള കാത്തലിക് അസോസിയേഷൻ സർഗോത്സവിന് തുടക്കംകുറിച്ച് നടന്ന മാർച്ച്പാസ്റ്റ്
മനാമ: കേരള കാത്തലിക് അസോസിയേഷൻ, അംഗങ്ങൾക്കുവേണ്ടി നടത്തുന്ന സർഗോത്സവ് മത്സരങ്ങൾക്ക് തുടക്കമായി. ന്യൂ ഹൊറൈസൺ സ്കൂൾ അങ്കണത്തിൽ നടന്ന മാർച്ച്പാസ്റ്റിൽ കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് സല്യൂട്ട് സ്വീകരിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അംഗങ്ങളെ സ്വാഗതംചെയ്തു. സർഗോത്സവ് ചെയർമാൻ ലിയോ ജോസഫ്, വൈസ് ചെയർമാൻ റോയ്സി ആന്റണി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന വിവിധ കായികമത്സരങ്ങളിൽ റൂബി സ്റ്റാർസ്, സഫയർ കിങ്സ്, എമറാൾഡ് ഹീറോസ്, ടോപ്പാസ് വാരിയേഴ്സ് എന്നിങ്ങനെ നാലു ടീമുകളിലായി 300ഓളം മത്സരാർഥികൾ പങ്കെടുത്തു.

