തൊഴിൽ പരിശീലനം: എ.എസ്.യുവും ജാഫ്കോൺ കൺസൾട്ടൻറ്സും കരാർ ഒപ്പുവെച്ചു
text_fieldsഎ.എസ്.യുവും ജാഫ്കോൺ കൺസൾട്ടൻറ്സും ധാരണാപത്രം ഒപ്പുവെച്ചപ്പോൾ
മനാമ: നൈപുണ്യ വികസനത്തിനായി അൈപ്ലഡ് സയൻസ് യുണിവേഴ്സിറ്റിയും (എ.എസ്.യു) ജാഫ്കോൺ കൺസൾട്ടൻറ്സും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ വിപണിക്കനുസൃതമായ പരിശീലനം യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി പ്രസിഡൻറ് പ്രഫ. ഖസാൻ അ്വാദും ജാഫ്കോൺ സി.ഇ.ഒ ഡോ. അക്ബർ ജാഫ്രിയുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
തംകീൻ സഹായത്തോടെ നടത്തുന്ന 'ഇക്തിദാർ' (കഴിവ്) തൊഴിൽ പരിശീലന പരിപാടിയിൽ എ.എസ്.യു വിദ്യാർഥികളെ ചേർക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇവർക്ക് തുടർച്ചയായി തൊഴിൽ പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് മികച്ച കൺസൾട്ടൻസി സേവനം ലഭിക്കാനും കരാർ വഴിയൊരുക്കും.
വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കിനൽകാൻ യൂണിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പ്രഫ. ഖസാൻ അ്വാദ് പറഞ്ഞു. തൊഴിൽ രംഗത്തെ മത്സരമാണ് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

