ഐ.വൈ.സി.സി സ്വാതന്ത്ര്യദിന സ്മൃതിസംഗമം
text_fieldsഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന സ്മൃതിസംഗമം
മനാമ: ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സ്മൃതിസംഗമം നടത്തി.
ഹമദ് ടൗൺ കെ.എം.സി.സി ഹാളിൽ നടത്തിയ പരിപാടി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ജനാധിപത്യമൂല്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാൻ നേതൃത്വം നൽകിയ രാഷ്ട്രനേതാക്കളുടെ ചരിത്രം പോലും അവമതിക്കപ്പെടുന്ന കാലത്ത് ഓരോ ഇന്ത്യക്കാരനും ജാഗരൂകരാകണമെന്ന് ദേശീയ സെക്രട്ടറി അലൻ ഐസക്ക് പറഞ്ഞു. ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷതവഹിച്ചു. ജോൺസൺ ജോസഫ്, ഷംഷാദ്, ഷഫീഖ് കൊല്ലം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതവും ട്രഷറർ ശരത് കണ്ണൂർ നന്ദിയും പറഞ്ഞു.

