ഐ.വൈ.സി.സി കൃപേഷ്, ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsഐ.വൈ.സി.സി ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൃപേഷ്, ശരത് ലാൽ അനുസ്മരണ ചടങ്ങിൽ നിന്ന്
മനാമ: സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷ്, ശരത് ലാൽ അനുസ്മരണ ചടങ്ങ് ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് ഗുദൈബിയ -ഹൂറ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, സിദ്ദീഖ് എന്നിവർ കൃപേഷിനെയും ശരത് ലാലിനെയും അനുസ്മരിച്ചു. ചായക്കട റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. ഏരിയ സെക്രട്ടറി ലിനീഷ് സ്വാഗതവും ഏരിയ ട്രഷറർ ഷിഹാബ് അലി നന്ദിയും പറഞ്ഞു. അനീഷ് ഭോപാൽ പരിപാടി നിയന്ത്രിച്ചു.

