ഐ.വൈ.സി.സി ക്രിസ്മസ് പുൽക്കൂട് മത്സരം
text_fieldsഐ.വൈ.സി.സി ട്യൂബ്ലി/ സൽമാബാദ് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന പുൽക്കൂട് മത്സരത്തിെൻറ പോസ്റ്റർ
പ്രകാശനം
മനാമ: ഐ.വൈ.സി.സി ട്യൂബ്ലി/ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുൽക്കൂട് മത്സരം സംഘടിപ്പിക്കുന്നു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻറ് ജിതിൻ പരിയാരം ഏരിയ പ്രസിഡൻറ് മഹേഷ് ടി. മാത്യുവിനു നൽകി നിർവഹിച്ചു. ചടങ്ങിൽ രാജൻ ബാബു സ്വാഗതവും ഫൈസൽ അക്ബർ നന്ദിയും പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുട് വാസ്റ്റിൻ സന്നിഹിതനായിരുന്നു. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 33692856, 36937348, 37136126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

